തുടർചികിത്സയ്ക്ക് ടിക്കറ്റ് നൽകി കെപിഎ യുടെ കൈത്താങ്ങ്!

ബഹ്‌റൈൻ : സൽമാനിയ ഹോസ്പിറ്റലിൽ 12 ദിവസത്തോളം ചികിത്സയിലായിരുന്ന ചെയ്തിരുന്ന കൊല്ലം ജില്ലയിലെ അച്ചൻകോവിൽ സ്വദേശിനി ഓമന ബാലന് തുടർചികിത്സയ്ക്ക് നാട്ടിലേക്ക് പോകാൻ കൊല്ലം പ്രവാസി അസ്സോസിയേഷൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ യാത്രടിക്കെറ്റ് കൈമാറി . ചാരിറ്റി വിങ് കൺവീനർ നവാസ് കുണ്ടറ, ഹോസ്‌പിറ്റൽ വിസിറ്റ് അംഗം റോജി ജോൺ, അനൂബ് തങ്കച്ചൻ , ഗുദൈബിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് തോമസ് ബി കെ , സെക്രെട്ടറി ബോജി രാജൻ എന്നിവർ സന്നിഹിതരായിരുന്നു.