മനാമ:- ബഹ്‌റൈനിൽ കഴിഞ്ഞ നാല്പത് വർഷങ്ങളായി കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളുമായി നിറഞ്ഞുനിൽക്കുന്ന കേരള സോഷ്യൽ ആൻഡ് കൾചറൽ അസ്സോസിയേഷന്റെ 2022 – 2024 വർഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ പൊതുയോഗം ഐകകണ്ഠേന തിരഞ്ഞെടുത്തു.പ്രസിഡണ്ട് ശ്രീ. പ്രവീൺ നായർ, സെക്രട്ടറി ശ്രീ. സതീഷ് നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ 8 അംഗ ഭരണസമിതിയാണ് നിലവിൽ വന്നത്.സംഘടനയുടെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനോടൊപ്പം തന്നെ പുതിയൊരു ആസ്ഥാന മന്ദിരം സജ്ജമാക്കുന്നതിനായിരിക്കും ഭരണസമിതിയുടെ പ്രഥമപരിഗണന എന്ന് സംഘടനയുടെ നിയുക്ത പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
പുതിയ ഭരണസമിതി അംഗങ്ങളും അവരുടെ ചുമതലകളും . പ്രസിഡന്റ്. – ശ്രീ. പ്രവീൺ നായർ ,ജനറൽ സെക്രട്ടറി – ശ്രീ. സതീഷ് നാരായണൻ
വൈസ് പ്രസിഡന്റ് : – ഹരി ഉണ്ണിത്താൻ ,ട്രഷറർ – ശിവകുമാർ P R നായർ
ജോയിന്റ് സെക്രട്ടറി:- മനോജ്കുമാർ ,എന്റർറ്റെൻമെന്റ് /സാഹിത്യ വിഭാഗം സെക്രട്ടറി :- ശ്രീ രഞ്ജു R നായർ ,സന്തോഷ് നാരായണൻ : മെമ്പർഷിപ് സെക്രട്ടറി
സ്പോർട്സ് സെക്രട്ടറി : അഭിലാഷ് നായർ , ഇന്റേണൽ ഓഡിറ്റർ :- രാധാകൃഷ്ണൻ വല്യത്താൻ.