ബഹ്റൈൻ : തിങ്കളാഴ്ച നാട്ടിലേക്കു പുറപ്പിടാനിരുന്ന മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു . നാട്ടിൽ പോകുന്നതിന്റെ ഭാഗമായി സഹോദരന്റെ താമസ സ്ഥലത്തെത്തിയതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു . അതിനെ തുടർന്ന് കിംഗ് ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .കൊല്ലം ചിതറ കിഴക്കും ഭാഗം സ്വദേശി ദാറുസ്സലാം വീട്ടിൽ മുഹമ്മദ് കുഞ്ഞു ഹുസ്സൈൻ (53 )ആണ് നിര്യാതനായത് . നാഷണൽ ഗാർഡിൽ ജോലി ചെയുന്ന പരേതൻ കഴിഞ്ഞ 32 വർഷമായി ബഹ്റിനിൽ ജോലി ചെയ്തു വരികയായിരുന്നു . ഭാര്യ: ഹലീമ മക്കൾ : ഫവാസ് , ഫൈസൽ , ഫാത്തിമ ,നാജിയ . മൃതദേഹം ബഹ്റൈനിൽ ഖബറടക്കം നടത്താനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.