ഫിക്സഡ് ബിൽ : പുതിയ സംവിധാനവുമായി ബഹ്‌റൈൻ ജല വൈദ്യുതി മന്ത്രാലയം

മനാമ: ബഹ്‌റൈനിൽ വൈദ്യുതി, വെള്ളം ബില്ലുകൾ അടക്കുന്നത് വളരെ എളുപ്പമാക്കി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പുറത്തിറക്കിയ പുതിയ സംവിധാനം ഈ മാസം മുതൽ നിലവിൽവരും. അവസാന 12 മാസത്തെ ബിൽ തുകയുടെ ശരാശരി

കണക്കിലെടുത്ത് ഓരോ മാസവും ഫിക്സഡ് ബിൽ നൽകുന്ന സംവിധാനമാണ് തുടങ്ങുന്നത് . താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഈ സംവിധാനത്തിൽ ചേരാമെന്നാണ് അതോറിറ്റി വ്യക്തമാക്കി.

വേനൽക്കാലത്ത് ഉപഭോഗം കൂടുമ്പോൾ അമിതമായ ബിൽ അടക്കേണ്ടിവരുന്നതിന് ഈ സംവിധാനത്തിലൂടെ പ്രതിവിധി ആകും എന്നും ഉപഭോക്താക്കൾക്ക് പ്രതിമാസ ചെലവ് നിയന്ത്രിക്കാനും ഇതുവഴി കഴിയുമെന്നും അതോറിറ്റി വ്യക്തമാക്കി . പദ്ധതിയിൽ ചേരുന്നവർക്ക് ഒരു വർഷത്തേക്ക് വൈദ്യുതി വിച്ഛേദിക്കപ്പെടും എന്ന ആകുലതയും ആവശ്യമില്ല ഓരോ മാസവും കണക്കാക്കുന്ന ഫിക്സഡ് ബില്ലിലെ തുക ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കുകയാണ് ചെയ്യുന്നത് . ഓരോ വർഷത്തിന്റെയും അവസാനം യഥാർഥ ഉപഭോഗവും ഫിക്സഡ് ബിൽ തുകയും താരതമ്യം ചെയ്യുകയും ചെയ്യും .