വേള്‍ഡ് മലയാളി കൗണ്‍സില്‍ : വീണ്ടും പിളർപ്പിലേക്കോ ? വി.പി അഡ്മിന്‍ സ്ഥാനം രാജി വച്ചു .

gpdesk.bh@gmail.com - Boby

ബഹ്‌റൈൻ : കഴിഞ്ഞ ജൂൺ മാസം ബഹ്‌റിനിൽ നടന്ന വേള്‍ഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനത്തിന് ശേഷം ഉണ്ടായ താളപ്പിഴകൾ സംഘടനയുടെ പിളർപ്പിലേക്ക് തുടക്കം കുറിച്ചു .ബഹ്‌റൈനിലെ സമ്മേളനത്തിൽ വച്ച് തെരെഞ്ഞെടുക്കപ്പെട്ട ഗ്ലോബല്‍ വിപി അഡ്മിന്‍ സ്ഥാനം പി. സി. മാത്യു രാജിവച്ചു. മുന്‍ ഗ്ലോബല്‍ ഓര്‍ഗനൈസഷന്‍ വൈസ് പ്രസിഡന്റ, മുന്‍ അമേരിക്ക റീജിയന്‍ ചെയര്‍മാന്‍, റീജിയന്‍ പ്രസിഡന്റ് തുടങ്ങി നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് പി സി മാത്യു.എന്നാൽ “ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ” എന്ന പുതിയ സംഘടനയിലേക്കാണ് അദ്ദേഹം പ്രസിഡന്റ് ആയി ചുമതലഏറ്റിരിക്കുന്നതു .പുതിയ സംഘടനയുടെ പ്ര സിഡൻ്റ് എന്ന നിലയിലുള്ള ഭാരിച്ച ചുമതല ഏറ്റെടുത്തതിനാലാണ് താന്‍ രാജിവെയ്ക്കുന്നത് എന്നാണ് പി .സി.മാത്യു അറിയിച്ചിരിക്കുന്നത് . ഗ്ലോബൽ വിപി അഡ്മിൻ സ്ഥാനം പി.സി.മാത്യു രാജിവച്ചതോടെ പുതിയ പ്രതിസന്ധികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണെന്ന് ചില കേന്ദ്രങ്ങൾ സൂചന നൽകുന്നു.ഇതോടെ സംഘടനയിൽ ചേരിതിരിവും അഭിപ്രായ ഭിന്നതയും രൂക്ഷമായി. ചിലരുടെ ഏകാധിപത്യ പ്രവണതകളും സംഘടനയുടെ പേരിലുള്ള മുതലെടുപ്പുമാണ് പി.സി.മാത്യുവിനെ രാജിയിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്. എന്നാൽ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡൻ്റായി തിരഞ്ഞെടുത്തതിനെ തുടർന്നാണ് വേൾഡ് മലയാളി കൗൺസിൽ സ്ഥാനം രാജിവെച്ചതെന്നാണ് പി.സി.മാത്യുവിൻ്റെ വാദം. എന്തായാലും പി.സി.മാത്യുവിൻ്റെ രാജി ഒരു വിഭാഗത്തിന് അപ്രതീക്ഷിത തിരിച്ചടിയായി.ബഹ്റനിൽ നടന്ന കോൺഫെറൻസ് പരാജയപ്പെട്ടത് ആണ് ചേരിതിരിവ് രൂക്ഷമാകാൻ കാരണമെന്നും പറയപ്പെടുന്നു ഇതിനെ തുടർന്ന് ഗ്രൂപ്പിലെ അസംതൃപ്തരെ ചേർത്ത് നിർത്തി പി.സി.മാത്യുവിൻ്റെയും സുധീർ നമ്പ്യാരുടെയും നേതൃത്വത്തിൽ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എന്ന പേരിൽ പുതിയ സംഘടന രൂപീകരിക്കുകയായിരുന്നു. ഇത്തരമൊരു സംഘടനയുടെ രൂപീകരണം വേൾഡ് മലയാളി കൗൺസിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത്തരത്തിൽ വിഭാഗീയ പ്രവർത്തനം നടത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധവും പി.സി.മാത്യുവിനെ രാജിയിലേക്ക് നയിച്ചു എന്നും സൂചനയുണ്ട്. പുന:സംഘടനയിൽ സുധീർ നമ്പ്യാരെ പരിഗണിച്ചില്ല എന്ന പരാതിയും വ്യാപകമായുണ്ട്.എന്നാൽ പി.സി.മാത്യുവിൻ്റെ രാജി ഗൗരവമായി കാണുന്നില്ല എന്നാണ് നിലവിലെ ഗോപാലപിള്ള ഗ്രൂപ്പിൻ്റെ വാദം. വരും ദിവസങ്ങളിൽ ഗോപാലപിള്ള ഗ്രൂപ്പിൽ നിന്ന് കൂടുതൽ ആളുകൾ രാജി വയ്ക്കുമെന്ന സൂചനയും ഉണ്ട്. കൂടാതെ ബഹ്‌റിനിലെ വനിതാ കമ്മിറ്റിയിൽ നിന്നും ഭാരവാഹികൾ രാജി വച്ചിട്ടുണ്ട് .ബഹ്‌റിനിൽ നടന്ന സമ്മേളനത്തിൽ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു . ബഹറിൻ ഗ്ലോബൽ കോൺഫറൻസിൽ പല മന്ത്രിമാർ വരുമെന്ന് അറിയിച്ചിരുന്നു . എന്നാൽ വന്നതാകട്ടെ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മാത്രം . ചില രാജ്യങ്ങളിലെ പ്രതിനിധികളും ഇതോടൊപ്പം പങ്കെടുത്തു . ഫേസ് ബുക്ക് പരുപാടി ആയി മാറിയതായും പരാതി ഉണ്ട് .നിരവധി പരാതികൾ ആണ് പരിപാടിയുമായി അനുബന്ധിച്ചു ഉണ്ടായിട്ടുള്ളത് .
പ്രവാസികളായ നിരവധി പേര് പല രാജ്യങ്ങളിൽ നിരവധി വിഷയങ്ങളിൽ ബുദ്ധിമുട്ടുമ്പോൾ മലയാളികളുടെ പേരിൽ നിർമിതമായ സംഘടന കൊണ്ട് സാധാരണക്കാരായ പ്രവാസികൾക്കു യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നതും വസ്തുത ആണ്. ലക്ഷക്കണക്കിന് രൂപ പിരിച്ചതിൽ ഒരു ചാരിറ്റി പോലും നൽകാൻ കഴിഞ്ഞിട്ടില്ല. ഏകദേശം അറുപത്തി അഞ്ചു ലക്ഷം രൂപ സ്പോസർഷിപ് വ്യവസ്ഥയിൽ പിരിഞ്ഞു കിട്ടിയിട്ടുള്ളത്  .ഗ്ലോബൽ കോൺഫറൻസ് നടത്തിയിട്ട് എന്ത് നേടി എന്ന് ചോദിച്ചാൽ പൂജ്യം.കുറെ കലാപരിപാടികൾ
ആളില്ലാത്ത കസേരകളും ഇപ്പോഴും ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ് . കൃത്യമായ മിനുട്സ് പോലും എഴുതപ്പെടാത്ത ഏകാധിപത്യ രീതിയിലെ പ്രവർത്തനങ്ങൾ ആണ് സംഘടനയെ ഈ രീതിയിൽ എത്തിച്ചതെന്നും ആരോപണം ഉണ്ട് . നിലവിൽ വേൾഡ് മലയാളി കൗൺസിൽ എന്നപേരിൽ രണ്ടു സംഘടനകൾ ആണ് ബഹ്‌റിനിൽ ഒരേ പേരിൽ പ്രവർത്തിക്കുന്നത്.ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ സാധാരണക്കാരായ മലയാളികളുടെ ഇടയിൽ ആശയ കുഴപ്പം സൃഷ്ഠിയ്ക്കുകയാണ് .