മസ്കറ്റ്.ഒമാനി ആബലോണിന്റെ പ്രജനനത്തിനായി 10 മില്യൺ ഒമാനി റിയാലിന്റെ പുതിയ മത്സ്യബന്ധന പദ്ധതി. വ്യാഴാഴ്ച മിർബത്തിലെ വിലായത്ത് ദോഫാർ ഗവർണർ എച്ച്.എച്ച് സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സെയ്ദി ഉദ്ഘാടനം ചെയ്തു.ഒമാൻ അക്വാകൾച്ചർ കമ്പനി ഏറ്റെടുത്തിരിക്കുന്ന ഈ പദ്ധതിക്ക് പ്രതിവർഷം 600 ടൺ ഉൽപ്പാദന ശേഷിയുണ്ട്, സ്വകാര്യമേഖലയെ മൽസ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമാണ് ഇത്.
എന്താണ് അബലോൺ
ഭഷ്യ യോഗ്യമായ ഒച്ചുവിഭാത്തിൽ പെടുന്ന ഒരു കടൽ ജീവി ആണ് അബലോൺ, പുറം തോടിനുള്ളിലെ മാംസം ലോകത്തുതന്നെ ഉപയോഗിക്കുന്ന രുചികരമായ ഭക്ഷണങ്ങളിൽ ഒന്നാണ്.ന്യൂസിലാൻഡ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ജപ്പാൻ, വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരം എന്നിവിടങ്ങളിലെ തണുത്ത വെള്ളത്തിലാണ് വലിയ കടൽ ഒച്ചുകൾ കൂടുതലായി കാണപ്പെടുന്നത്. ലോകത്തിൽ തന്നെ വളരെ വിലപിടിപ്പുള്ളതുമായ മാംസ മാണ് അബലോൺ