കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു

ഷിജിൽ (32)

മസ്കത്ത്​: ഒമാനിലെ കസബിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. പൊന്നാനി കടവനാട്​ കക്കാട്ട്​ ബാലകൃഷ്ണന്‍റെയും (മോഹനൻ) ജയശ്രീയുടെയും മകൻ ഷിജിൽ (32) ആണ്​ മരിച്ചത്​. ഈമാസം ഒമ്പതിനായിരുന്നു അപകടം. ഏറെ നാളായി ഒമാനിലെ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന​ ഷിജിൽ ഓടിച്ചിരുന്ന ചെറിയ ട്രക്ക്​ മറിഞ്ഞാണ്​ അപകടമുണ്ടായത്​. ഭാര്യ: അമൃത, മകൾ: ശിവാത്മിക. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോയി..