മ​​സ്ക​​ത്ത്​ വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​വ​​രി​​ൽ കൂ​​ടു​​ത​​ലും ഇ​​ന്ത്യ​​ക്കാ​​ർ

മ​​സ്ക​​റ്റ്. മ​​സ്ക​​ത്ത്​ രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​വ​​രി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ന്ത്യ​​ക്കാ​​രെ​​ന്ന് ദേ​​ശീ​​യ സ്ഥി​​തി​​വി​​വ​​ര കേ​​ന്ദ്ര​​ത്തി​​ന്‍റെ റി​​പ്പോ​​ര്‍ട്ട്. ഈ ​​വ​​ര്‍ഷം മേ​​യ് അ​​വ​​സാ​​നം വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണി​​ത്. 1,25,671 ഇ​​ന്ത്യ​​ക്കാ​​രാ​​ണ് ഇ​​ക്കാ​​ല​​യ​​ള​​വി​​ല്‍ മ​​സ്ക​​ത്ത് വി​​മാ​​ന​​ത്താ​​വ​​ളം വ​​ഴി യാ​​ത്ര ചെ​​യ്ത​​ത്. 44,671 ബം​​ഗ്ലാ​​ദേ​​ശി​​ക​​ളും 31,191 പാ​​കി​​സ്താ​​നി​​ക​​ളും ഈ ​​വ​​ർ​​ഷം മേ​​യ്​ അ​​വ​​സാ​​നം​​വ​​രെ യാ​​ത്ര ചെ​​യ്​​​തു.ഒ​​മാ​​നി​​ലെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലെ​​ത്തി​​യ യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 2022 മേ​​യ്​ അ​​വ​​സാ​​നം വ​​രെ 135 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വ്​ ഉ​​ണ്ടാ​​യ​​താ​​യും റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്. ട്രാ​​ൻ​​സി​​റ്റ്​ യാ​​ത്ര​​ക്കാ​​ർ ഉ​​ൾ​​പ്പെ​​ടെ 30,45,519 യാ​​ത്ര​​ക്കാ​​രാ​​ണ്​ ഈ ​​കാ​​ല​​യ​​ള​​വി​​ൽ ഒ​​മാ​​നി​​ലെ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ൽ എ​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വു​​മാ​​യി താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തു​​മ്പോ​​ൾ ഒ​​മാ​​നി​​ൽ​​നി​​ന്ന്​ പു​​റ​​​പ്പെ​​ട്ട യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 94 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വു​​ണ്ട്.മ​​സ്ക​​റ്റ്,സ​​ലാ​​ല, സൊ​​ഹാ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ങ്ങ​​ളി​​ലെ അ​​ന്താ​​രാ​​ഷ്​​​ട്ര വി​​മാ​​ന​​ങ്ങ​​ളു​​ടെ എ​​ണ്ണ​​ത്തി​​ൽ 113 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വു​​ണ്ടാ​​യി. ഈ ​​വ​​ർ​​ഷം മേ​​യ്​ അ​​വ​​സാ​​നം വ​​രെ 20,640 അ​​ന്താ​​രാ​​ഷ്ട്ര വി​​മാ​​ന സ​​ർ​​വി​​സു​​ക​​ളാ​​ണ്​ ഉ​​ണ്ടാ​​യ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ ഇ​​ത്​ 9,679 ആ​​യി​​രു​​ന്നു. ഒ​​മാ​​നി​​ലെ​​ത്തി​​യ അ​​ന്താ​​രാ​​ഷ്​​​ട്ര യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ 175 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​വാ​​ണു​​ണ്ടാ​​യ​​ത്. 13,75,018 അ​​ന്താ​​രാ​​ഷ്ട്ര യാ​​ത്ര​​ക്കാ​​രാ​​ണ്​ മേ​​യ്​ അ​​വ​​സാ​​നം​​വ​​രെ എ​​ത്തി​​യ​​ത്. 2021ൽ ​​ഇ​​ത്​ 4,99,608 ആ​​യി​​രു​​ന്നു.