മനുഷ്യക്കടത്ത് ഏഴുപേർ പിടിയിൽ

Vidya venu

മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ബഹ്‌റൈനിൽ ഏഴ് പേരെ അറസ്റ്റ് ചെയ്യ്തതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി . ജോലി നൽകാമെന്ന് വാക്ക് നൽകി യുവതികളെ രാജ്യത്ത് എത്തിച്ചതിനു ശേഷം ഇവരെ തടവിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്ക് നിർബന്ധിക്കുകയും കൂടാതെ കള്ളപ്പണം വെളുപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്. യുവതികളുടെ പരാതി മുഖേന ഇതിന് പിന്നിൽ പ്രവർത്തിച്ച ഏഴ് പേരെ പിടികൂടി റിമാന്‍റ് ചെയ്തു.28ന് കേസ് ഹൈ ക്രിമനൽ കോടതി പരിഗണിക്കും.ഇരകളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യ്തു.