ബഹ്‌റൈൻ : ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഇന്ത്യൻ ഡിലേറ്റ്സ് റെസ്റ്റോറന്റ്, പാർട്ടി ഹാളിൽവച്ച് സദ്ഭാവന ദിനം ആചരിച്ചു.
ഐ വൈ സി സി സൽമാനിയ ഏരിയ കമ്മറ്റി മുതിർന്ന പ്രവർത്തകനും, ദേശീയ കമ്മറ്റി വൈസ് പ്രസിഡന്റ്റുമായ ജെയ്സൺ മുണ്ടുകോട്ടക്കൽ അധ്യക്ഷത വഹിച്ച യോഗം ഐ വൈ സി സി ദേശീയ ആക്ടിങ് പ്രസിഡന്റ് രഞ്ജിത് പി എം ഉദ്ഘാടനം നിർവഹിച്ചു.
ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹികപ്രവർത്തകനായ ലത്തീഫ് കൊളിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
ഐ വൈ സി സി ദേശീയ ജനറൽ സെക്രട്ടറി ബെൻസി ഗനിയൂഡ്, ദേശീയ ട്രഷറര്‍ വിനോദ് ആറ്റിങ്ങൽ, ജോയിൻ സെക്രട്ടറി മുഹമ്മദ് ജമീൽ, ചാരിറ്റി വിംഗ് കൺവീനർ ഷഫീഖ് കൊല്ലം, മീഡിയ & ഐ റ്റി സെൽ കൺവീനർ അലൻ ഐസക്, ദേശീയ കമ്മറ്റി മുൻ ഭാരവാഹികൾ ആയിരുന്ന ബേസിൽ നെല്ലിമറ്റം, ബ്ലസ്സൻ മാത്യു, ഫാസിൽ വട്ടോളി, ലിനു റ്റി സാം, മുൻ ചാരിറ്റി വിംഗ് കൺവീനർ മണിക്കുട്ടൻ സാമൂഹിക പ്രവർത്തകരായ സെയ്ദ് അലി മുഹമ്മദ്, അൻവർ നിലമ്പൂർ എന്നിവർ യോഗത്തിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ചടങ്ങിന് പങ്കെടുത്തവരുടെ കാതുകൾക്ക് കൂടുതൽ ഇമ്പമേക്കി, കുമാരി. ദേവപ്രിയാ സുനിൽ ശ്രുതി മധുരമായ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
സൽമാനിയ ഏരിയ കമ്മറ്റി മുതിർന്ന പ്രവർത്തകനും മുൻ ദേശീയ ഭാരവാഹിയുമായിരുന്ന ഹരി ഭാസ്കർ നിയന്ത്രിച്ച യോഗത്തിൽ സൽമാനിയ ഏരിയ സെക്രട്ടറി രാജേഷ് പെരുങ്കുഴി സ്വാഗതവും, ഷബീർ മുക്കൻ നന്ദിയും പ്രകാശിപ്പിച്ചു.