നാട്ടിലേക്കുള്ള യാത്രക്കിടെ അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ മരണം

ഒമാൻ, നിസ്വ. അസുഖബാധിതനായി നാട്ടിലേക്ക്​ ചികിത്സക്കായി പോകുന്നതിന്​ എയർപോർട്ടിലേക്കുള്ള യാത്രക്കിടെ നില വഷളായതിനെ തുടർന്ന്​ ആശുപത്രിയിൽ​ പ്രവേശിപ്പിച്ച തൃശൂർ സ്വദേശി മരിച്ചു. കൊടുങ്ങല്ലൂർ പുല്ലൂറ്റ്​ കോതയിൽ വീട്ടിൽ കെ.ജി. രാഹുൽ (35) ആണ്​ മരിച്ചത്​. നിർമാണ മേഖലയിൽ തൊഴിലാളിയായിരുന്നു.

പനിയും പ്രമേഹവും മൂർഛിച്ചതിനെ തുടർന്ന്​ നാട്ടിലേക്ക്​ പോകാനായി എയർപോർട്ടിലേക്ക്​ യാത്ര ചെയ്യു​മ്പോൾ ക്ഷീണം അനുഭവപ്പെടുകയും നിസ്​വ ആശുപത്രിയിൽപ്രവേശിപ്പിക്കുകയുമായിരുന്നു. നില വളരെ മോശമായതിനെ തുടർന്ന്​ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും അവിടെ ചികിത്സയിലിരിക്കെ മരണ പെടുകയും ആയിരുന്നു.