ദുബായ് : തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരദേശ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് KRLCC ദുബായ് കൂട്ടായ്മ. തീരദേശ മേഖലയിലെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ സഭ നടത്തുന്ന സമരം ശക്തമാക്കുമ്പോൾ പ്രവാസികളുടെ പിന്തുണ തേടി കേരളാ റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ ദുബായ് ഘടകം.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ വിവിധ സംഘടനകൾ വഴിയും അല്ലാതെയും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാരോപിച്ചാണ് തീരദേശമേഖലയിൽ സമരം നടക്കുന്നത്. തീരദേശത്ത് വസിക്കുന്ന നിരവധിപേർ പ്രവാസലോകത്തുണ്ട്. ഇവർക്ക് പലർക്കും തീരശോഷണവും, കടൽകയറ്റം മൂലവും വീട് നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇവർക്കെല്ലാം കൃത്യമായ നഷ്ടപരിഹാരവും പുനരധിവാസത്തിനായി സ്ഥലവും നൽകണമെന്ന് KRLCC ദുബായ് ഘടകം പ്രസിഡണ്ട് ശ്രീ. മരിയദാസ്, ജനറൽ സെക്രട്ടറി ശ്രീ. ബിബിൻ ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.
പ്രവാസികാര്യവകുപ്പ് കൈകാര്യം ചെയുന്ന മുഖ്യമന്ത്രി ഇനിയെങ്കിലും തീരമേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും ദുബായ് KRLCC കൂട്ടായ്മ ആവശ്യപ്പെട്ടു.