ഒമാനിൽ മോഷണക്കേസിൽ പ്രവാസി പിടിയിൽ

മസ്‌കറ്റ്. വീടിനകത്ത് കയറി മോഷ്ടിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്ത കേസിൽ പ്രവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ബർക്ക വിലായത്തിലാണ് സംഭവം, നിർമ്മാണത്തിലിരിക്കുന്ന വീടിനുള്ളിൽ ആയിരുന്നു മോഷണം നടത്തിയത്, പിന്നീട് നാശനഷ്ട്ട ഉണ്ടാകുകയും ചെയ്തു.

ഇയാൾക്കെതിരായ നിയമനടപടികൾ പൂർത്തികരിച്ച് വരികയാണെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു. ഇയാൾ ഏഷ്യൻ വംശജനാണ്, എന്നാൽ ഏതു രാജ്യക്കാരൻ ആണന്ന വിവരം പോലീസ് പുറത്തുവിട്ടില്ല.