ബഹ്‌റൈൻ : കേരളീയ സമാജം കുട്ടികൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പ്” കളിക്കളം 2022″ കളം പിരിയൽ ചടങ്ങ് ആഗസ്റ്റ് 19ന് വെള്ളിയാഴ്ച്ച വൈകീട്ട് ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും പങ്കെടുത്ത വിവിധ കലാപരിപാടികളോടെ സമാപിച്ചു.ഈ വർഷം 5 നും 15നും ഇടയ്ക്കു പ്രായമുള്ള 160 കുട്ടികൾ ആണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിന് നേതൃത്തം കൊടുക്കുന്നതിനായി നാട്ടിൽ നിന്നും എത്തിച്ചേർന്നത് ശ്രീ. ചിക്കൂസ് ശിവനും, അദ്ദേഹത്തിന്റെ പത്നി ശ്രീമതി രാജേശ്വരി ശിവനും ആണ്.36 വർഷക്കാലമായി ആലപ്പുഴ കേന്ദ്രമായി കുട്ടികൾക്കായി പ്രവർത്തിക്കുന്ന ചിക്കൂസ് കളിയരങ്ങിന്റെ ഡയറക്ടറും, ചിത്ര രചന അധ്യാപകനും, നാടക രചയിതാവും, അങ്ങിനെ കലയുടെ ഒട്ടനവധി മേഖലകളിൽ തന്റെ മികവ് തെളിയിച്ചിട്ടുള്ള ശ്രീ ചിക്കൂസ് ശിവൻ 2019 ലെ ബഹ്‌റിൻ കേരളീയ സമാജം ഗുരു ശ്രേഷ്ട പുരസ്‌ക്കാര ജേധാവ് കൂടിയാണ്.പാഠ്യ വിഷയങ്ങൾക്ക് അപ്പുറം കലയും, കളികളും, വ്യക്തിത്വ വികസനം, തുടങ്ങി കേരളത്തിന്റെ അന്യം നിന്നുപോയ കളികളും സംസ്കാരങ്ങളും, അതോടൊപ്പം കുടുംബ ബന്ധങ്ങളും എല്ലാം കോർത്തിണക്കികൊണ്ടുള്ള വ്യത്യസ്തമാർന്ന ക്യാമ്പിനാണ് ഈ വർഷത്തെ കളിക്കളം സാക്ഷ്യം വഹിച്ചത്.ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് തീർത്തും വസന്തകാലമായിരുന്നു ഈ വർഷം.. ക്യാമ്പിന്റെ കലാപരിപാടികൾക്ക് പുറമെ സമാജം ഓഗസ്റ്റ് 11ന് അവതരിപ്പിച്ച “പിള്ളേരോണം”,ഓഗസ്റ്റ് 18ന് നടത്തിയ “സ്വാതന്ത്ര ദിന ആഘോഷം ” എന്നീ ആഘോഷങ്ങളിലും ക്യാമ്പിലെ 75ൽ പരം കുട്ടികൾക്ക് പങ്കെടുക്കുവാൻ അവസരം ലഭിക്കുകയുണ്ടായി. പിള്ളേരോണത്തിനു 70 കുട്ടികൾ പങ്കെടുത്തു അവതരിപ്പിച്ച “മാവേലിമന്നാ വന്നാട്ടെ ” എന്ന നൃത്ത സംഗീത നാടകം തീർത്തും ഓണക്കാലത്തെ വരവേൽക്കുന്നതായിരുന്നു, അതോടൊപ്പം ജൂനിയർ, സീനിയർ വിഭാഗം അവതരിപ്പിച്ച ഓണപ്പാട്ടും അരങ്ങേറി.സ്വാതന്ത്ര ദിന ആഘോഷത്തിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ ഗ്രൂപ്പ് ദേശ ഭക്തി ഗാനം ആലപിക്കുവാനും അവസരം ലഭിച്ചു.ഓഗസ്റ്റ് 19ന് നടന്ന സമാപന ചടങ്ങിൽ വിവിധ നൃത്ത, സംഗീത പരിപാടികളും ശ്രീ ചിക്കൂസ് ശിവൻ രചനയും സംവിധാനവും നിർവ്വഹിച്ച” തിരുവത്താഴം ” എന്ന നാടകം ഏറെ ശ്രദ്ദേയമായി. ക്യാമ്പിൽ അവതരിപ്പിച്ച എല്ലാ നൃത്ത രൂപങ്ങളും ചിട്ടപ്പെടുത്തിയത് ബഹിറിനിൽ അറിയപ്പെടുന്ന പ്രശസ്ത നർത്തകിയും, നൃത്ത സംവിധായക കൂടിയായ അഭിരാമി സഹരാജൻ ആണ്. സഹായികളായി സാറ ഷാജൻ, മേഘ പ്രസന്നൻ, ഗോപിക കൃഷ്ണൻ, ദേവിക ബിജു എന്നിവരും ഉണ്ടായിരുന്നു.മനോഹരൻ പാവറട്ടി ക്യാമ്പ് ജനറൽ കൺവീനർ. ഷീജ വീരമണി ക്യാമ്പ് കൺവീനർ, മായ ഉദയൻ, ബിനിത ജിയോ എന്നിവർ അസിസ്റ്റന്റ് കൺവീനർമാരായും,ജയ രവികുമാർ,
ഉഷ മുരളി, സിനി പോൾ, ലിൻഡ അരുൺ, ധന്യ അനീഷ്, തുടങ്ങിയവർ ക്യാമ്പ് അധ്യാപികമാരയും,പ്രവർത്തിച്ച ക്യാമ്പിനോടൊപ്പം വിനോദ് അളിയത്ത്, മനോജ് ഉത്തമൻ, വാമദേവൻ, റിയാസ്, ശ്രീഹരി, എന്നിവർ അടങ്ങിയ വിപുലമായ കമ്മറ്റിയാണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്തം നൽകിയത്. ഈ വർഷത്തെ ക്യാമ്പ് പോയ വർഷങ്ങളിൽ നിന്നും വ്യത്യസ്തതയാർന്നതും, അതിലേറെ ക്യാമ്പിൽ നിന്നും പിരിഞ്ഞു പോകാൻ കഴിയാത്തവിധം കുട്ടികളും അധ്യാപകരും തമ്മിൽ തമ്മിൽ ആൽമബന്ധം പുലർത്തിയിരുന്നു എന്നും, സമാജത്തിന്റെ പ്രവർത്തന മേഖലയിൽ കുട്ടികൾക്ക് കൂടി പങ്കാളിത്തം നൽകുന്ന പരിപാടികൾക്ക് രൂപം നൽകുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുമെന്ന് സമാജം പ്രസിഡന്റ് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ. വർഗീസ് കാരക്കൽ എന്നിവർ സമാപന സമ്മേളനത്തിൽ അറിയിച്ചു.