ബഹ്‌റൈൻ ഭരണാധികാരി ഫ്രാൻ‌സിൽ സന്ദർശനം നടത്തി

Vidya venu

ബഹ്‌റൈൻ: ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ ഔദ്യോഗിക കാര്യങ്ങൾക്കായി ഫ്രാൻസിലെത്തി. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണത്തെ തുടർന്നാണ് അദ്ദേഹം ഫ്രാൻസിലെത്തിയത്. പ്രസിഡന്റുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി.ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഇനിയും ശക്തമാക്കാൻ കൂടിക്കാഴ്ച പ്രയോജനപ്പെടുമെന്ന് ഇമ്മാനുവൽ പറഞ്ഞു .
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളും അവയിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യ്തു .