വിശ്വാസ വഞ്ചന നടത്തി കാർ വിൽപന; പിഴയിട്ടു കോടതി

അബുദാബി . വിശ്വാസ വഞ്ചന നടത്തി സുഹൃത്തിന്റെ കാർ വിറ്റ യുവാവിനോട് കാറിന്റെ ഉടമയ്ക്കു 3.4 ലക്ഷം ദിർഹം നൽകാൻ അബുദാബി കുടുംബ കോടതി ഉത്തരവിട്ടു തൽക്കാലത്തേക്കു ഓടിക്കാൻ കൊടുത്ത വാഹനമാണ് പ്രതി മറ്റൊരു കാർ ഷോറൂമിനു വിറ്റത്. ഇതിനെതിരെ ഉടമ നൽകിയ പരാതിയിലാണ് തുകയും 12% പലിശയും ചേർത്തു നൽകാൻ ഉത്തരവിട്ടത്.കൂടാതെ വാഹനം കേടാക്കിയതിന് 30,000 ദിർഹമും കോടതി ചെലവും നൽകണം.‌