ഇവാന്‍ ചികിത്സ സഹായം കൈമാറി

പേരാമ്പ്ര ; എസ്.എം.എ ബാധിച്ച ഇവാന്‍ എന്ന പിഞ്ചുകുഞ്ഞിന്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് ഐ.സി.എഫ് പ്രവര്‍ത്തകരില്‍ നിന്ന് സമാഹരിച്ച തുക കൈമാറി. നാട്ടില്‍ നടന്ന ചടങ്ങില്‍ ഐ.സി.എഫ് നാഷണല്‍ നേതാക്കളായ അബൂബക്കര്‍ ലത്വീഫി, കെ.പി. മുസ്ഥഫ ഹാജി, കെ.പി. മുഹമ്മദ് ഹാജി, ഇബ്രാഹിം സഖാഫി എന്നിവര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മറ്റിക്ക് ഫണ്ട്‌ കൈമാറി. തുടര്‍ന്ന് വീട്ടിലെത്തി കുഞ്ഞിനേയും രക്ഷിതാക്കളേയും ഐ.സി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.