മനാമ : ബഹ്‌റൈൻ പ്രവാസികൾക്ക് ഓണം ഒരുക്കി ലുലു ഹൈപ്പർ മാർക്കറ്റ് . ഓണത്തിന് വരവേൽകുവാൻ ഉപ്പു മുതൽ കർപ്പൂരം വരെയുള്ള വിഭവങ്ങളാണ് ഉപഭോക്താക്കൾക്കായി ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത് . ഓണ വിഭവങ്ങൾ ഒരുക്കാൻ ആവശ്യമായ മുഴുവൻ വിഭാഗങ്ങളും ബഹറിലെ ലുലു ഹൈപ്പർ സജ്ജീകരിച്ചിട്ടുണ്ട് അധികൃതർ വ്യക്തമാക്കി മാർക്കറ്റുകളിൽ . ”പൊന്നോണം ” എന്ന പേരിലാണ് ഇത്തവണത്തെ ഓണാഘോഷത്തിനു പേര് നൽകിയിരിക്കുന്നത് . നിരവധി പച്ചക്കറി വിഭവങ്ങൾ സെപ്റ്റംബർ 9 വരെ വമ്പിച്ച വിലക്കുറവിൽ ലഭിക്കും. പലചരക്ക് സാധനങ്ങളും ഗ്രഹോപകരണങ്ങൾക്കും സെപ്റ്റംബർ 10 വരെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പൂക്കളം ഇടാനുള്ള പൂക്കൾ അടങ്ങിയ പ്രത്യേക ബോക്സും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് ആവശ്യമായിട്ടുള്ള സാധനങ്ങൾ ,ലേഡീസ് ബാഗുകൾ, ചുരിദാറുകൾ, സ്പോർട്സ് ഉപകരണങ്ങൾ ,ആഭരണങ്ങൾ ,കളിപ്പാട്ടങ്ങൾ ,സൈക്കിൾ എന്നിവ വാങ്ങാൻ 10 ദിനാർ മുടക്കുമ്പോൾ അഞ്ച് ദിനാറിന്റെ ഷോപ്പിംഗ് വൗച്ചറുകൾ ഉപഭോക്താക്കൾക്ക് തിരികെ നൽകും . സെപ്റ്റംബർ 10 വരെയാണ് ഓഫർ .ചോറ്, പരിപ്പ് ,സാമ്പാർ ,അവിയൽ, രസം ,കാളൻ, ഓലൻ
എരിശ്ശേരി ,കൂട്ടുകറി ,തോരൻ തുടങ്ങി 22 വിഭവങ്ങൾ അടങ്ങിയ ഓണസദ്യ ആണ് ലുലുവിന്റെ മറ്റൊരു പ്രധാന സവിശേഷത. രണ്ടുദിനാർ ഇരുനൂറു ഫിൽസ് ആണ് വിലയായി ഈടാക്കുന്നത്. ഓണസദ്യ ആവശ്യമുള്ളവർക്ക് ബുധനാഴ്ച വരെ കസ്റ്റമർ സർവീസ് കൗണ്ടുകളിൽ ബുക്ക് ചെയ്യാമെന്നും അധികൃതർ അറിയിച്ചു.