അന്തരീക്ഷത്തിൽ പൊടിപടലം; ഖത്തറിൽ നാളെ രാവിലെ വരെ മോശം ദൃശ്യപരതക്ക് സാധ്യത

ദോഹ. അറേബ്യൻ പെനിൻസുലയുടെ വടക്കുകിഴക്കൻ ഭാഗത്ത് പൊടിപടലങ്ങൾ രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങളും വകുപ്പ് പങ്കുവച്ചു.

ഖത്തറിന്റെ ചില സ്ഥലങ്ങളിൽ ദൃശ്യപരത 2 കിലോമീറ്ററിൽ താഴെയായി കുറയാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി മുതൽ നാളെ രാവിലെ വരെ ഇത് ബാധിക്കുമെന്നും വകുപ്പ് പറഞ്ഞു.