രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സൊഹാർ കെഎംസിസിയും സൊഹാർ ബദർസമ ഹോസ്പിറ്റലും സംയുക്തമായി ചേർന്നുകൊണ്ട് ഒമാൻ ആരോഗ്യമന്ത്രാലയം ബ്ലഡ് ബാങ്ക് വിഭാഗം അധികൃതരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; സൊഹാർ മലബാർ പാരീസ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ നൂറിൽ കൂടുതൽ ആളുകൾ രക്തദാനം നടത്തിയതായി സംഘാടകർ അറിയിച്ചു .