മസ്കറ്റ്.മസ്കറ്റ് മുനിസിപ്പാലിറ്റി വ്യാഴാഴ്ച മത്ര വിലായതിൽ റസ്റ്റോറന്റുകളിലും കഫേകളിലും റെയ്ഡ് നടത്തി 24 കിലോ പഴകിയ ഭക്ഷണം നശിപ്പിച്ചു.32 ഹോട്ടലുകളിൽ ആണ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തിയത്.പരിശോധനയിൽ രണ്ട് കടകൾ നിയമം ലംഘിക്കുകയും 24 കിലോ പഴകിയ ഭക്ഷണം നശിപ്പിക്കുകയും ചെയ്യ്തു.മസ്കറ്റ് മുനിസിപ്പാലിറ്റി ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം അറിയിച്ചത്.