സൗദി അറേബ്യ ദേശീയ ദിനം ഒമാനിൽ ആഘോഷിച്ചു

മസ്‌കറ്റ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ പങ്കെടുത്തു. ഒമാൻ സൗദി ബോർഡർ ക്രോസിൽ റോയൽ ഒമാൻ പോലീസിന്റെ സഹകരണത്തോടെ സൗദിയുടെ ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ആഘോഷത്തിൽ ആണ് ഒമാനും പങ്കാളിയായത്.