മനാമ : ഏഴു പതിറ്റാണ്ട് കാലം രാഷ്ട്രീയ രംഗത്ത് മതേതര ശക്തികളുടെ വക്താവായി നിന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അനുശോചിച്ചു. മലബാറിൽ മതേതര ശക്തികൾക്ക് വളർച്ച ഉണ്ടാകുവാൻ അദ്ദേഹത്തിന്റെ പ്രവർത്തനഫലമായി സാധിച്ചു.പൊതുപ്രവർത്തനം എന്നത് മറ്റുള്ളവരെ സഹായിക്കുവാൻ ഉള്ള മാർഗമായി കണ്ട നേതാവ് ആയിരുന്നു അദ്ദേഹം. മുന്നണിയിൽ ഉള്ള ഘടക കക്ഷികളോടും അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിൽ അത് തുറന്നു പറയുവാനും, അവയ്ക്ക് പരിഹാരം കാണുവാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിന് ഉപരിയായി എല്ലാ ആളുകളുടെയും പിന്തുണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് എന്നതിന് തെളിവാണ് ഓരോ തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് ഭൂരിപക്ഷം വർധിപ്പിക്കാനും വിജയിക്കാനും സാധിച്ചത് എന്നും രാജു കല്ലുംപുറം അനുസ്മരിച്ചു..