റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കം കുറിക്കും . റിയാദ് എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെൻററിലാണ് മേള നടക്കുന്നത് . 32 രാജ്യങ്ങളിൽനിന്ന് 900 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത് . ഒക്ടോബർ എട്ട് വരെ 10 ദിവസമാണ് മേള. എല്ലാദിവസവും രാവിലെ 11 മുതൽ അർധരാത്രി 12വരെയാണ് പുസ്തകമേള. പ്രശസ്ത എഴുത്തുകാരും മേളയിൽ പങ്കെടുക്കും .റിയാദിലെ എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, സബീന എം. സാലി, നിഖില സമീർ, കാമർബാനു വലിയത്തു തുടങ്ങിയവരുടെ പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യും. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ആദ്യമായാണ് മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നത്. കേരളത്തിൽനിന്ന് നാല് പ്രസാധകർ പങ്കെടുക്കും