യുവാവ് അപകടത്തിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞ് .മലപ്പുറം പൂക്കോട്ടൂര്‍ ചീനിക്കല്‍ കല്ലുവെട്ടി പള്ളിയാലി സ്വദേശി മന്നത്തൊടി അബ്ദു റഊഫ് (26) ആണ് മരിച്ചത്. ജിദ്ദയിലെ ഹിറാ സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രി വാന്‍ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ചാണ്‌ അപകടം ഉണ്ടായത്‌ . ഉടന്‍ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. പിതാവ്: അലി മന്നത്തൊടി, മാതാവ്: അസ്മാബി ആലുങ്ങല്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്നു കെ എം സി സി പ്രവത്തകർ അറിയിച്ചു .