ഒമാൻ സഹകരണങ്ങൾ വിപുലപ്പെടുത്തി മന്ത്രി മുരളീധരൻ മടങ്ങി

മ​സ്കറ്റ്. ഇ​ന്ത്യ​യും സു​ൽ​ത്താ​നേ​റ്റും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ വി​ള​ക്കി​ച്ചേ​ർ​ത്ത്​ വി​ദേ​ശ​കാ​ര്യ സ​ഹ​മ​​​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മ​ട​ങ്ങി. വാ​ർ​ത്ത-​വി​വ​ര കൈ​മാ​റ്റം, ഇ-​പേ​മെ​ന്‍റ് സേ​വ​ന​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഒ​മാ​നും ഇ​ന്ത്യ​യും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ര​ണ്ട്​ ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഓ​ഫി​സി​ലെ​ത്തി​യ മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്​ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​മാ​ണ്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ​ത്. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ശ​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്തു. സാ​മ്പ​ത്തി​ക, ബി​സി​ന​സ്, ശാ​സ്ത്ര​മേ​ഖ​ല​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു. പ​ര​സ്പ​രം താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​വ​രും കാ​ഴ്​​ച​പ്പാ​ടു​ക​ൾ കൈ​മാ​റു​ക​യും ചെ​യ്തു.