ബഹ്റൈൻ : നിയമവിരുദ്ധ വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്ന എൽ.എം.ആർ.എ പരിശോധന തുടരുന്നു . നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് , കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി പേരെ പിടികൂടിയതായി അധികൃതർ അറിയിച്ചു.കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പിടികൂടിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. തൊഴിൽവിപണിക്ക് ഭീഷണിയുയർത്തുന്ന ഇത്തരം അനധികൃത തൊഴിലാളികക്കെതിരെ ഉള്ള നടപടികൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.