കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓണസദ്യ നടത്തി

മനാമ: ഗൃഹാതുരത്വത്തിന്റെ ഓർമകൾ പേറുന്ന ഏതൊരുപ്രവാസിയുടെയും ആഗ്രഹമാണ് തൂശനിലയിൽ ഓണമുണ്ണുക എന്നത്. കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ ഇത്തവണത്തെ ഓണാഘോഷങ്ങൾ വിഭവസമൃദ്ധമായ സദ്യയോടു കൂടി KCA ഹാളിൽ  വെള്ളിയാഴ്ച സമാപിച്ചു.അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്ത സദ്യയ്ക്ക് ബഹ്റൈന്റെ വിവിധഭാഗങ്ങളിലുള്ള കോഴിക്കോടു ജില്ലാക്കാരും അല്ലാത്തവരുമായ നിരവധിയാളുകൾ എത്തിച്ചേർന്നു.600 ൽപരം പേർകഴിച്ച സദ്യയിൽ ബഹ്റൈൻ കേരളിയ സമാജം സെക്രട്ടറി വർഗീസ് കാരക്കൽ,പ്രതിഭ പ്രസിഡണ്ട് ജോയ് വെട്ടിയാടൻ,സെക്രട്ടറി പ്രതീപ് പത്തേരി,ലോകകേരള സഭാ പ്രതിനിധി സുബൈർ കണ്ണൂർ,എൻ.എസ്.എസ്, എസ്.എൻ.സി.എസ് പ്രതിനിധികൾ അസീൽ അബ്ദുറഹ്മാൻ,അഡ്വ:മാധവൻ കല്ലത്ത്,ഗോപാലൻ .വി.സി തുടങ്ങിയ പ്രമുഖർ സംബന്ധിച്ച ഓണസദ്യക്ക് ജമാൽകുറ്റിക്കാട്ടിൽ കൺവീനറായ സദ്യ കമ്മറ്റിക്കൊപ്പം എക്സിക്യുട്ടീവ് മെമ്പർമാരും,ലേഡീസ് വിംഗും,പ്രിയ വളണ്ടിയേഴ്സും മുഴുവൻ അണി നിരന്നപ്പോൾ എല്ലാറ്റിനും ചുക്കാൻ പിടിച്ചു കൊണ്ട് പ്രസിഡണ്ട് സുധീർ തിരുനിലത്ത് ,ജന.സെക്രട്ടറി ജയേഷ്.വി.കെ,രക്ഷാധികാരികളായ യു.കെ.ബാലൻ,കെടി.സലീം എന്നിവർ നേതൃത്വം നൽകി.