ബഹ്റൈൻ : സ്ത്രീയെ നിഗൂഢതയുടെ മാതാവ് എന്നാണ് പൊതുവെ ബുദ്ധിജീവികളുടെ വിലയിരുത്തൽ . സാധാരണക്കാർക്ക് വല്ല്യ ഭംഗി വാക്കൊന്നും ഇല്ലാതെ, “വിശ്വസിക്കരുത്” എന്ന ഉൾവിളിയും.എന്ത് തെറ്റാണു നമ്മളുടെ ചിന്താഗതികൾ.എന്റെ ഇത് വരെ ഉള്ള കണ്ടുപിടുത്തത്തിൽ,നമ്മൾ പണ്ട് കേട്ട, കിംവദന്തികളും ചെരിപ്പിടുന്ന ഏജന്റുമാരും?പൊട്ട തെറ്റ്. സ്ത്രീകൾ പൊതുവെ അവരുടെ രഹസ്യങ്ങളോ, പ്രശ്നങ്ങളോ പറയില്ല ആരോടും. അഭിമാനം! കുറ്റങ്ങൾ പറഞ്ഞു കൊണ്ട് നടക്കുക,എന്നുള്ള കളങ്കം ഒരു 50 വര്ഷം മുൻപുള്ള കാര്യം. എന്റെ നോട്ടത്തിൽ ഈ വക കാര്യങ്ങളിൽ, ഇതിന്റെ കൂടെ പാരവെപ്പു എന്ന ആർട്ട് കൂടി ഏറ്റെടുത്തേക്കുന്നതു മറ്റേ ലിംഗഭേദം ആണ്.ബന്ധങ്ങൾ ഏതു വിധേനയും നിലനിർത്താനെ , ഒരു സ്ത്രീ കിണഞ്ഞു ശ്രമിക്കു. അവൾക്കു അത് ജീവന്റെ ഭാഗം ആണന്നു തോന്നിയാൽ മാത്രം. നമ്മൾ ഇവിടെ ബന്ധങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത് .
സ്ത്രീകളുടെ മറ്റൊരു പ്രത്യേകത ,
ലിംഗ ടൈപ്പിംഗ് (തരം തിരിക്കൽ )എന്നുള്ള ഒരു ടെക്നിക് . സ്ത്രീ എന്നുള്ള ഐഡന്റിറ്റി ആണ് ഒരു കാര്യത്തിന് നടപ്പുള്ളു എന്ന് കണ്ടാൽ, കുറച്ചു കൊഞ്ചലിനും തയ്യാറായേക്കും, കാര്യം നടത്താൻ മാത്രം, അതിന്റെ അപ്പുറത്തു പ്രതീക്ഷിക്കുന്നത് ‘ആത്മഹത്യാപരം’.ഒരാളെയും, ഒരു പെണ്ണ് വിശ്വസിക്കില്ല. ഓരോ നിമിഷവും, അളന്നും , തൂക്കിയും അറിയാൻ ശ്രമിച്ചുകൊണ്ട് ഇരിക്കും. വിശ്വാസയോഗ്യമല്ലന്നു സ്വയം ഒരു ചെറിയ കാര്യത്തിൽ തോന്നിയാൽ അപ്പം തന്നെ ഏതെങ്കിലും മുട്ടുന്യായം പറഞ്ഞു തടി തപ്പും. ഇതിനെ അഭ്യസ്ഥവിദ്യർ ” തേച്ചിട്ടു പോയി’ എന്നും പറയാറുണ്ട്.
നിങ്ങൾ ഒരു സ്ത്രീയുമായി അടുപ്പത്തിൽ ആണോ?എന്നാൽ ഓർത്തോളൂ, ഒരു ഇൻവെസ്റ്റിഗറ്റീവ് ഏജന്റിന്റെ മുൻപിൽ എന്നപോലെ നിങ്ങൾ നിരീക്ഷണത്തിൽ ആയിരിക്കും സ്ത്രീകൾക്ക് “വാക്കെന്നു വെച്ചാൽ ജീവൻ”. ഒരാളെ അങ്ങ് വിശ്വസിച്ചേക്കാം എന്ന്, നാളുകൾ നീണ്ട പഠനത്തിന് ശേഷം തീരുമാനിച്ചാൽ, പിന്നെ ഒരു വാക്ക് പറഞ്ഞാൽ, പിന്നെ ഒന്നും നോക്കണ്ട.സ്ത്രീകൾ എന്തെങ്കിലും ചെറിയ കള്ളങ്ങൾ, പറഞ്ഞേക്കാം അതും നിരുപദ്രവ കാര്യത്തിൽ ഒന്ന് . പക്ഷെ നിങ്ങൾ ഒരെണ്ണം ശ്രമിക്കു , കണ്ടുപിടിച്ചോളും, അതോടെ കഴിഞ്ഞു.ഒരു സ്ത്രീക്കു, നല്ല വാക്കുകൾ, അവരെ കുറിച്ചുള്ള കരുതൽ, നിങ്ങളുടെ സമയം, ഇവയാണ് സ്നേഹം. അതല്ലാതെ ഒരിക്കലും ഒരു പെണ്ണിന്റെ പുറകെ നടക്കൽ . ശാരീരിക ബന്ധം, സ്പര്ശനങ്ങൾ ഇവ എല്ലാം ഒരു സ്ത്രീ സംശയത്തോടെ മാത്രമേ കാണു, അവർക്കു ഇതൊന്നും പ്രധാനം അല്ല,നിങ്ങൾ അവളുടെ മുൻഗണനയല്ലെങ്കിൽ…..
Based on a recent study made as part of my research- Dr.Shemily.P.John