ഐ.വൈ.സി.സി അമ്മക്കൊരു കൈനീട്ടം കോഴിക്കോട് ജില്ലാതല ഉദ്ഘടാനം കെ മുരളീധരൻ എം പി നിർവഹിച്ചു.

മനാമ: ഐ വൈ സി സി ബഹ്‌റൈൻ ചാരിറ്റി വിങ്ങിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അമ്മയ്ക്കൊരു കൈനീട്ടം പദ്ധതി കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ പഞ്ചായത്തിലെ അമ്പലകുളങ്ങരയിലെ നിർധനരായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകി കെ മുരളീധരൻ എം പി ഉദ്‌ഘാടനം ചെയ്യ്തു. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ്സ് നേതൃത്വം മുന്നോട്ട് വരണമെന്നും പ്രവാസ ലോകത്തെ ഐ വൈ സി സി യുടെ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.കെ രാജൻ അധ്യക്ഷത വഹിച്ചു. ഐ വൈ സി സി മുൻ ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി പരുപാടി ഏകോപിപ്പിച്ചു.

14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത നിർധനരായ അമ്മമാർക്ക് ഓരോ മാസവും നിശ്ചിത തുക നൽകുന്ന പദ്ധതിയാണിത്. ഈ പദ്ധതിക്ക് ആവിശ്യമായ തുക നൽകുന്നത് ഐ വൈ സി സി അംഗങ്ങളാണ്. യൂത്ത് കോൺഗ്രസ്സ് പ്രാദേശിക നേതൃത്വമാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
കെപിസിസി അംഗം വി.എം ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ പി.പി അശോകൻ, എം.ടി രവീന്ദ്രൻ, വി.പി മൂസ, കർഷക കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് കുനിയിൽ അനന്തൻ, പഞ്ചായത്ത് അംഗം വനജ ഒതയോത്ത്, മണ്ഡലം ഭാരവാഹികളായ ഓ.പി അഷറഫ്, ജമാൽ മൊകേരി, കെ.പി കരുണൻ, ബാബു കല്ലുംപുറം, കെ.പി കണ്ണൻ, പി.കെ ഷമീർ, ഷീബ ലാലു, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടി.വി രാഹുൽ, പി.കെ ലിഗേഷ്, ജി.പി ഉസ്മാൻ എന്നിവർ പ്രസംഗിച്ചു.