ബഹ്റൈൻ : വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ആദിലിയയിൽ സ്ഥിതി സ്വകാര്യ മെഡിക്കൽ സെന്ററുമായി സഹകരിച്ചു ഒക്ടോബർ 21 വെള്ളിയാഴ്ച്ച 3 മണിമുതലാണ് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തുടർന്ന് പങ്കെടുക്കുന്നവർക്കായി സൗജന്യ ബ്രെസ്റ് കാൻസർ പരിശോധനയും ഉണ്ടായിരിക്കുന്നതാണ് . ഗൈനക്കോളജി വിഭാഗം വിദഗ്ദ്ധന്റെ നേതൃത്വത്തിലാണ് വനിതകൾക്കായുള്ള ബോധവൽക്കരണ സെമിനാറും സൗജന്യ പരിശോധനയും നടക്കുന്നത് എന്ന് വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രോവിൻസ് ഭാരവാഹികളായ എബ്രഹാം സാമുവേൽ (പ്രസിഡന്റ് ), പ്രേംജിത് (ജനറൽ സെക്രട്ടറി), ഷെമിലി P ജോൺ (വിമൻസ് ഫോറം രക്ഷാധികാരി), ഹരീഷ് നായർ (വൈസ് പ്രസിഡന്റ് ), വിനോദ് നാരായണൻ (ആക്ടിങ് ചെയർമാൻ), ജിജോ ബേബി ( ട്രെഷറർ ) എന്നിവർ അറിയിച്ചു. എല്ലാ വനിതകളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വേൾഡ് മലയാളീ കൗൺസിൽ വിമെൻസ് ഫോറം പ്രസിഡന്റ് കൃപാരാജീവുമായി 35641402 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് എന്നും സംഘാടക സമിതി അറിയിച്ചു.