
മനാമ: മാറി വരുന്ന ലോകത്തിൽ കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ കുടുംബവാര ആരാധന നടത്തി. പ്രസിഡന്റ് ശ്രീമതി.ലീനാഷാബു നേതൃത്വം നൽകിയ വിശുദ്ധ ആരാധനക്ക് സ്ത്രീ ജനസഖ്യ അംഗങ്ങൾ പങ്കാളിത്തം വഹിച്ചു. ദൈവീകത്വമുള്ള സ്ത്രീ എന്ന വിഷയത്തെ ആസ്പദമാക്കി സഭാ വികാരിയും കെ.സി.ഇ.സി പ്രസിഡൻറുമായ റവ. ഷാബു ലോറൻസ് മുഖ്യ സന്ദേശം നൽകി. സ്ത്രീ – പുരുഷ വ്യത്യാസമില്ലാതെ ഓരോരുത്തരും കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനായി മൂന്നോട്ട് വരേണ്ടിയിരിക്കുന്നു എന്നദ്ദേഹം ഉദ്ബോധിപ്പിച്ചു. സ്ത്രീജനസഖ്യ അംഗങ്ങളുടെ പ്രത്യേക ഗാനാലാപനവും ഉണ്ടായിരുന്നു. സഭയുടെ വാർഡൻ ശ്രീ.സി.വിജയൻ, അക്കൗണ്ടന്റ് ശ്രീ. ഷിബുകുമാർ എന്നിവരും സന്നിഹിതരായിരുന്നു.







