ഖത്തർ : രാജ്യത്തു ഞയറാഴ്ച്ച വരെ മൂടല്‍ മഞ്ഞിന് സാധ്യതയുള്ളതായി ദേശീയ കാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും രാജ്യത്തിന്റെ ചില മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. ഒക്ടോബര്‍ 26ന് ആരംഭിച്ച ഈ കാലവസ്ഥാ വ്യെതിയാനം ഒക്ടോബര്‍ 30 ഞായറാഴ്ച വരെ നീണ്ടുനില്‍ക്കും. മൂടല്‍മഞ്ഞ് രൂപപ്പെടുന്ന സാഹചര്യത്തില്‍ ദൂരക്കാഴ്ച രണ്ട് കിലോമീറ്ററില്‍ താഴെയായി കുറയുമെന്നും അധികൃതർ അറിയിപ്പിൽ പറയുന്നു .എന്നാൽ പകല്‍ സമയങ്ങളില്‍ ചൂടേറിയ കാലാവസ്ഥയായിരിക്കുമെന്നും , അന്തരീക്ഷ താപനില 27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. വാഹനം ഓടിക്കുന്നവര്‍ ഈ സമയത്ത് ജാഗ്രത പുലര്‍ത്തണമെന്നു അധികൃതർ നിർദേശം നൽകി