താമസ സ്ഥലത്തു യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

gpdesk.bh@gmail.com

ബഹ്‌റൈൻ : മലപ്പുറം സ്വദേശിയായ യുവാവിനെ ബഹ്റൈനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പള്ളിക്കല്‍ബസാര്‍ സ്വദേശി രാജീവന്‍ ചെല്ലപ്പന്‍ (40) ആണ് ഹംലയിലെ താമസ സ്ഥലത്ത് മുറിയിലെ ഫാനില്‍ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബഹ്റൈനില്‍ ഒരു റെന്റല്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് രാജീവന്‍ ജോലി സ്ഥലത്തു നിന്ന് മുറിയില്‍ തിരിച്ചെത്തിയിരുന്നു, എന്നാൽ ഡ്യൂട്ടി കഴിഞ്ഞു  സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിനെ തുടർന്ന് ഡോര്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പാരാമെഡിക്കല്‍ ജീവനക്കാര്‍ സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിൽ .കഴിഞ്ഞ 15 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്നു അദ്ദേഹം രാജീവന്റെ ഭാര്യയും, രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബഹ്റൈനിലെ മലയാളി സാമൂഹിക പ്രവര്‍ത്തകര്രിൽ ചിലർ അറിയിച്ചു .പരേതൻ ഉയര്‍ന്ന പലിശയ്ക്ക് പണം കടം എടുത്തിട്ടുള്ളതായും ഇതിനെ തുടർന്നുണ്ടായ ബാധ്യതകളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ആരോപണം ഉണ്ട്