ദുബൈ: ഫിറ്റ്നസ് ചലഞ്ചിന് കീഴില്‍ സംഘടിപ്പിക്കുന്ന ‘ദുബൈ റൈഡ്’ പ്രമാണിച്ച് (നാളെ )ഞായറാഴ്ച ദുബൈ മെട്രോ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുമെന്നു അധികൃതർ അറിയിച്ചു .മെട്രോ രാവിലെ 3.30 മുതല്‍ സര്‍വീസ് ആരംഭിക്കും . ‘ദുബൈ റണ്‍’ ഇവന്റ് നടക്കാനിരിക്കുന്ന നവംബര്‍ 20നും മെട്രോ സര്‍വീസ് രാവിലെ 3.30 മുതല്‍ ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി .
പരുപാടിയിൽ എത്തുന്നവരുടെ സൗകര്യം കൂടി കണക്കിലെടുതാണ് സമയ ക്രമത്തിൽ മാറ്റം വരുത്തിയത് .കൂടാതെ ദുബൈയിലെ പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡ് നാളെ രാവിലെ നാല് മണി മുതല്‍ ഒന്‍പത് മണി വരെ ഭാഗികമായി അടച്ചിടുമെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു .