മനാമ. കെ.എം.സി.സി ബഹ്റൈൻ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബുഖാറ കോൺഫറൻസ് മീറ്റ് നവംബർ 12 ശനിയാഴ്ച മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് കെഎംസിസി ബഹ്റൈൻ പേരാമ്പ്ര മണ്ഡലം ഭാരവാഹികൾ അറിയിച്ചു.
വടകര ലോകസഭ എം.പി കെ.മുരളീധരൻ, ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ് റഹ്മാൻ, കോഴിക്കോട് ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി സി.പി.എ അസീസ് മാസ്റ്റർ എന്നിവർ പങ്കെടുക്കും.
ബഹ്റൈൻ കെ.എം.സി.സി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തന പദ്ധതികളായ മണ്ഡലത്തിലെ 100 നിർദ്ധരരായ രോഗികൾക്കുള്ള വർഷത്തിൽ നടത്തിവരുന്ന മരുന്ന് വിതരണം, ഉന്നത വിദ്യഭ്യാസ കോഴ്സുകൾക്ക് തയ്യാറെടുപ്പ് നടത്തുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, ലാബുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന പ്രവാസി ലാബ് പദ്ധതി എന്നിവയ്ക്കുള്ള ഫണ്ട് സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബുഖാറ കോൺഫറൻസ് മീറ്റ് സംഘടിപ്പിക്കുന്നത്.
ബഹ്റൈൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്റ് പേരാമ്പ്ര സ്വദേശിയായ മർഹൂം കെ.പി അബ്ദുല്ല സാഹിബിന്റെ ഓർമ്മക്കായി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് ന് അർഹനായി മികച്ച ജീവകാരുണ്യ പ്രവർത്തകനായ കരീം കുളമുള്ളതിൽ നെ പ്രഖ്യാപിച്ചു. ബുഖാറ കോൺഫറൻസ് മീറ്റിൽ വെച്ച് കെ.പി അബ്ദുല്ല സാഹിബ് മെമ്മോറിയൽ അവാർഡ് കരീം കുളമുള്ളതിന് സമർപ്പിക്കും.
പത്രസമ്മേളത്തിൽ ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, വൈസ് പ്രസിഡന്റുമാരായ ഫൈസൽ കണ്ടീത്താഴ, അഷ്റഫ് നരിക്കോടൻ, മണ്ഡലം പ്രസിഡന്റ് കാസിം നൊച്ചാട്, ജനറൽ സെക്രട്ടറി നസീം പേരാമ്പ്ര, സീനിയർ നേതാക്കന്മാരായ അസീസ് പേരാമ്പ്ര, മൊയ്തീൻ പേരാമ്പ്ര, മണ്ഡലം വൈസ് പ്രസിഡന്റ് റഷീദ് വാല്ല്യക്കോട്
എന്നിവർ പങ്കെടുത്തു.