മനാമ: ബഹറിൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു പോകുന്ന എസ്. എൻ. സി. എസിലെ മൂന്ന് കുടുംബാംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.ജോലി സംബന്ധമായി UK യിലേക്ക് പോകുന്ന എസ്. എൻ. സി എസ് മുൻ ബോർഡ് അംഗം ശ്രീ. ജീമോൻ കൃഷ്ണൻകുട്ടിക്കും കുടുംബത്തിനും, UK യിലേക്ക് തന്നെ പോകുന്ന മറ്റൊരു അംഗം ശ്രീ. സൂരജ് സാഗറിനും കുടുംബത്തിനും, അതുപോലെ കേരളത്തിലേക്ക് തിരിച്ചു പോകുന്ന, ( അംഗം ശ്രീ. അമ്പിളി ശ്രീധരന്റെ ഭാര്യ മാതാവ്) ശ്രീമതി. അരുന്ധതി അമ്മയ്ക്കും വെള്ളിയാഴ്ച്ച വൈകീട്ട് എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് യാത്രയയപ്പ് നടത്തുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ എസ് എൻ സി എസ് ജനറൽ സെക്രട്ടറി ശ്രീ. വി. ആർ.സജീവൻ സ്വാഗതവും ചെയർമാൻ ശ്രീ. സുനീഷ് സുശീലൻ അധ്യക്ഷതയും വഹിച്ചു. എസ്. എൻ. സി. എസിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളും, മുൻ ഭാരവാഹികളും, മുതിർന്ന അംഗങ്ങളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീ പ്രശാന്ത്. കെ. കെ. അവതാരകനായ പ്രസ്തുത ചടങ്ങിൽ മെംബെർഷിപ്പ് സെക്രട്ടറി ശ്രീ. ഷൈൻ ചെല്ലപ്പൻ നന്ദി രേഖപ്പെടുത്തി.