അപവാദങ്ങൾക്ക് മറുപടിയുമായി പത്തനതിട്ട സ്വദേശിനിയുടെ വാർത്താ സമ്മേളനം

gpdesk.bh@gmail.com

മനാമ: ഐ മാക് ബഹ്‌റൈൻ മീഡിയ സിറ്റി ഡബ്ല്യു.എൽ.എൽ കമ്പനിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡിജിറ്റിൽ പ്ലാറ്റഫോമിലൂടെ കഴിഞ്ഞ ആഴ്ച പുറത്തുവന്ന വാർത്തക്ക് മറുപടിയുമായി പത്തനംതിട്ട സ്വദേശിനി അമ്പിളി ഇബ്രാഹിമിന്റ്റെ വാർത്താ സമ്മേളനം. വാർത്ത വിവാദമായതോടെ ഐ മാക് ബഹ്‌റൈൻ മീഡിയ സിറ്റിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വാർത്ത നീക്കം ചെയ്തിരുന്നു.

കഴിഞ്ഞ പതിനേഴു വർഷകാലമായി ബഹ്‌റൈനിൽ ഉപജീവനം നടത്തുന്ന തന്നെയും തൻ്റെ ബിസിനസ്സിനെയും ബാധിക്കുന്ന രീതിയിലുള്ള ആരോപണമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിനിയായ യുവതി മലപ്പുറം സ്വദേശിയായ യുവാവിന്റ്റെ സഹായത്തോടെ ഉന്നയിച്ചത്. ആരോപണം തീർത്തും അടിസ്ഥാന രഹിതമാണ്‌. ആരോപണം ഉന്നയിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതി മുൻപ് ഇവിടെ സെക്സ് റാക്കറ്റിൽ അകപ്പെട്ടപ്പോൾ ഞാൻ അവരെ നിയമ സംവിധാനങ്ങൾ ഉപയോഗിച്ച് രക്ഷപ്പെടുത്തുകയും, തുടർന്ന് അവർക്ക് ഒരു ജോലി നൽകി സഹായിക്കുകയും പിന്നീട് അവരുടെ സ്വഭാവ ഗുണങ്ങൾ മനസ്സിലാക്കി അവരെ നിയമപരമായി ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
നിരവധി പെൺകുട്ടികളെ വിവിധ വിഷയങ്ങളിൽ താൻ നേരിട്ട് സഹായിചിട്ടുണ്ട്. ചില പൊതു പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് സഹായമെത്തിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

മുകളിൽ പറഞ്ഞ യു ട്യൂബ് ചാനലിലൂടെ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെ നാട്ടിലെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടെ അന്വേഷണ വിധേയമാകണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു എന്ന് പറയുന്ന ഈ യുവതി ഒരു ചെറിയ ജോലി കൊണ്ട് കോടികൾ വിലമതിക്കുന്ന വീടും സ്ഥലവും എങ്ങിനെയാണ് സ്വന്തമാക്കിയത്..??
ഈ യുവതിയുടെ ഭൂതകാല പ്രവർത്തങ്ങൾ പരിശോധിച്ചാൽ പലരുടെയും ദാമ്പത്യജീവിതവും ബിസിനസ്സും തകർത്ത കാര്യങ്ങൾ ബോധ്യമാകും. വീണ്ടും അത് ആവർത്തിക്ക പെടുകയാണ് നിരവധി പേർ ഇത്തരം ദുരനുഭവങ്ങൾ പുറത്തു പറയാതെ കഴിയുകയാണ്. ഈ അപവാദം വാർത്തയായി വന്നതിലൂടെ ആയിരകണക്കിന് ദിനറിന്റെ നഷ്ടമാണ് തനിക്കും, കമ്പനിക്കും ഉണ്ടായിരിക്കുന്നത്. വർഷങ്ങളോളമുള്ള സമ്പാദ്യമാണ് ഇതിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു .

മുൻപ് ഈ യുവതിയും യുവാവും തൻ്റെ സുഹൃത്തുക്കളായിരുന്നുഎന്നും, സാമ്പത്തികമായി എന്നോട് പലവട്ടം സഹായം ആവിശ്യപെട്ടിട്ടുമുണ്ട്. സഹായം നൽകാത്തത് കൊണ്ട് അവർ എനിക്കെതിരെ ആരോപണം ഉന്നയിക്കുകയാണ്. ഈ അനുഭവം ഉള്ള നിരവധി പേര് ബഹ്‌റൈനിൽ ഉണ്ട്.
പലരിൽ നിന്നും സാമ്പത്തികം കടമായി വാങ്ങി അത് തിരിച്ചു ചോദിക്കുമ്പോൾ അവരെ ഭീഷണിപ്പെടുത്തുകയും സോഷ്യൽ മീഡിയ ഉൾപ്പെടെ ഉള്ള പ്ലെറ്റുഫോമുകൾ ഉപയോഗിച്ചു അവരെ അവഹേളിക്കുന്നതും പതിവാക്കിയിരിക്കുകയാണ്. മൊബൈൽ ഹാക്കിങ് സൃങ്കല യുമായി ഇവർക്ക് ബന്ധം ഉണ്ടെന്നും പത്തിൽ കൂടുതൽ സിം കാർഡുകൾ ഇവർ ഉപയോഗിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

പണത്തോടുള്ള ആർത്തി മൂലം ബഹ്‌റൈനിൽ വെച്ച് ഇസ്ലാം മതം സ്വീകരിച്ചു എന്ന് കാണിച്ച് വിവാഹം നടത്തിയതിന്റെ രേഖയും തന്റെ കയ്യിലുണ്ട്. ആ വിവാഹം കഴിച്ച യുവാവുമായി ജീവിക്കുകയും എല്ലാം നേടിയതിന് ശേഷം മറ്റൊരാളുമായി അടുക്കുകയും ഭർത്താവായി സ്വീകരിച്ച യുവാവിനെതിരെ തിരിയുകയും, ഭീഷണിപ്പെടുത്തി മതം മാറ്റിയതാണെന്ന് സമൂഹത്തിൽ പ്രചരിപ്പിച്ചു ഇന്ത്യൻ എംബസ്സിയെയും ചില സാമൂഹ്യ പ്രവർത്തകരെയും തെറ്റിദ്ധരിപ്പിച്ചു നടക്കുകയാണ് ഇവരെന്നും അമ്പിളി വാർത്ത സമ്മേളനത്തിൽ പറഞ്ഞു

നാട്ടിൽ കുടുംബവും കുട്ടികളുമുള്ള ഈ യുവതി പലരെയും വിവാഹം കഴിക്കുകയും നിരവധി പേരുമായി ഒന്നിച്ചു ജീവിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ നാട്ടിൽ ഭാര്യയും കുട്ടികളുമുള്ള മറ്റൊരു മതത്തിലെ യുവാവുമായി ജീവിച്ചു വരുന്നു. ഈ യുവാവിന്റെ എല്ലാ ബിസിനസ് സംരംഭങ്ങളും ഈ യുവതിയുടെ സ്വന്തം പേരിലാക്കിയാണ് മുന്നോട്ട്പോകുന്നത്.

ഇവരുടെ സാമ്പത്തിക സ്രോതസുകളും പ്രവർത്തികളും അന്വേഷണവിധേയമാകണം. ചില നിയമത്തിന്റെ ലൂപ്പ് ഹോൾ ഇവർക്കു സഹായം ആകുകയാണ്. ഈ യുവതിയുടെ കൂടെയുള്ള യുവാവ് ചില മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതായി അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ പറഞ്ഞു. ഈ യുവാവിന് മെഡിക്കൽ ചെക്കപ്പിന് വിധേയമാക്കിയാൽ എന്തുകൊണ്ട് ആണെന്ന് സത്യംബോധ്യപ്പെടുമെന്നും അവർ പറഞ്ഞു.

സമൂഹത്തിലെ ഉന്നതരായ ആളുകളെ ഉന്നംവച്ചു നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഹണി ട്രാപ്പുപോലുള്ള അതെ മാതൃക പിൻപറ്റിയാണ് ഈ യുവതിയും യുവാവും ബഹ്‌റൈനിൽ പ്രവത്തിക്കുന്നത്. ചില സ്വർണകടത്ത്‌ ഇടപാടുകാരെ ഇവർ കബളിപ്പിച്ചതായും, ഡ്രഗ്സ് മാഫിയയുമായും ബന്ധമുള്ളതായി സംശയം ഉണ്ടെന്നും അമ്പിളി പറഞ്ഞു .

സാമ്പത്തികത്തിനായി ഇത്തരം ആളുകൾ എന്തും ചെയ്യും എന്നതിന് ഉദാഹരണമാണ് ഞങ്ങൾ നടത്തിയ സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കാൻ വന്ന പ്രമുഖ കലാകാരൻറെ ഫോട്ടോയും തന്റെ ഫോണിൽ നിന്നും ചോർത്തിയ സ്വകാര്യ സംഭാഷണങ്ങളും ഉൾപ്പെടുത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് അപമാനിച്ചത്.

തന്റെ കമ്പനി ചെക്ക് മോഷ്ട്ടിക്കുകയും അവരുടെ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയതിന്റെ പേരിൽ ഞാൻ നിയമ നടപടി നേരിട്ടെന്നും, തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന ബിസിനസ്‌ ഇവർ ഇല്ലാതാക്കിയെന്നും, അവസാനം ഇവർ ഉ യു ട്യൂബ് ചാനലൂടെ ഉന്നയിച്ച അപവാദം വാർത്ത ആയി വന്നതിലൂടെ
നിലവിൽ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടെന്നും അവർ പറഞ്ഞു .

ഈ കാരണങ്ങൾ എല്ലാം കാണിച്ചു ഇവർക്കെതിരെ ആഭ്യന്തര മന്ത്രലയത്തിലും, സി.ഐ.ഡി വിഭാഗത്തിലും മറ്റു ബന്ധപ്പെട്ട സ്ഥലങ്ങളിലും കേസുകൾ നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നാട്ടിലും ഇവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഉമ്മൻ ഹസം റീഫ് അൽ പാനസ്യ റെസ്റ്റോറന്റിൽ വെച്ച് നടത്തിയ വാർത്ത സമ്മേളനത്തിലൂടെ അമ്പിളി കണ്ണങ്കര ഇബ്രാഹിം പറഞ്ഞു