കുവൈറ്റ് : അനധികൃത താമസക്കാരെ കണ്ടെത്തുവാനായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന അധികൃതർ വ്യക്തമാക്കി . ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ 45 നിയമലംഘകരെ പിടികൂടി.ആരോഗ്യ മന്ത്രാലയത്തിന്റെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് മൂന്ന് നിയമലംഘനങ്ങളും ഇതോടൊപ്പം കണ്ടെത്തി. ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട ഏഴു പേരെയും അറസ്റ്റ് ചെയ്തു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു . ഇവരുടെ സ്‌പോണ്‍സര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി . പരിശോധനയില്‍ അനധികൃതർ താമസക്കാരെ കണ്ടെത്തി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയക്കും . സ്വന്തം രാജ്യത്തിലേക്ക് കയറ്റി അയക്കുന്നവർക്കു തിരിച്ചു കുവൈറ്റിൽ പ്രവേശനം സാധ്യമാകുകയില്ല .