മനാമ : ബഹ്റൈൻ ദേശിയ ദിനത്തിനോട് അനുബന്ധിച്ചു മറിമായം ടീം അവതരിപ്പിക്കുന്ന മ്യൂസിക്കൽ കോമഡി നൈറ്റ് എന്ന പേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു . ഡിസംബർ പതിനഞ്ചിനു വൈകിട്ട് ഏഴുമണിക്ക് ഇസ ടൌൺ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരുപാടിയിൽ ബഹ്റിനിലെ പ്രമുഖർ പങ്കെടുക്കും . മറിമായം ടീം അംഗങ്ങൾ ആയ നിയാസ് അബുബക്കർ , വിനോദ് കോവൂർ , സ്നേഹ ശ്രീകുമാർ , മണികണ്ഠൻ പട്ടാമ്പി , സലിം ഹസ്സൻ , നിയാസ് കണ്ണൂർ , ആതിര രഖിലേഷ് , അറുമുഖൻ , ജയദേവ് , ശൈലേഷ് ശ്യാം എന്നിവർ പങ്കെടുക്കും .ഇതോടൊപ്പം നിരവധി കലാപരിപാടികളും നടക്കും . കോൺവെക്സ് ഇവെന്റിന്റെ നേതൃത്വത്തിൽ ആണ് പരുപാടി സംഘടിപ്പിക്കുന്നത് . ചടങ്ങിൽ ഇന്ത്യൻ സ്കൂൾ കലാ രത്ന കൃഷ്ണ രാജീവ് വെള്ളിക്കോത്തു കലാ ശ്രീ അരുൺ സുരേഷ് എന്നിവരെ ആദരിക്കും . പരിപാടിയിൽ പ്രവേശനം പാസ്സ് മുഖേന ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു . ബിനോയ് കുമാർ , പവിത്രൻ നീലേശ്വരം , സജി കുടശ്ശനാട് , റിയാസ് , ഹീരാ ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു . കൂടുതൽ വിവരങ്ങൾക്ക് 39912068 , 39828223 , 34646440 , 34087421 എന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ് .