അബുദാബി : യുഎഇയില്‍ തൊഴില്‍ അന്വേഷിച്ചു എത്തുന്നവരെ കുടുക്കാന്‍ ഫുജൈറ പൊലീസിന്റെ പേരില്‍ വ്യാജ പരസ്യവുമായി തട്ടിപ്പുകാര്‍ രംഗത്ത് . പരസ്യത്തില്‍ ആകൃഷ്ടരായി സമീപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. എന്നാൽ ഇത്തരം വ്യാജ പരസ്യത്തിനെതിരെ പൊലീസ് മുന്നറിയിപ്പ് നൽകി . ദേശീയ ദിനാഘോഷത്തിനോട് അനുബന്ധിച്ചാണ് പൊലീസിന്റെ ചിത്രം പതിച്ച വ്യാജ തൊഴില്‍ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഫുജൈറ പൊലീസില്‍ ഒഴിവുണ്ടെന്ന രീതിയിലായിരുന്നു പ്രചരിച്ച പരസ്യം.ഇത് വ്യാജമാണെന്ന് അധികൃതർ അറിയിച്ചു .പേർസണൽ വിവരങ്ങളോ ബാങ്ക് വിവരങ്ങളോ ആര്‍ക്കും കൈമാറരുതെന്നും പൊലീസ് അറിയിച്ചു. ഔദ്യോഗിക ഏജന്‍സികളുമായി ബന്ധപ്പെട്ട് അന്വേഷിച്ച ശേഷം മാത്രമം അപേക്ഷകള്‍ അയയ്ക്കാവൂ എന്ന് പൊലീസ് അറിയിച്ചു .