ബഹ്റൈനിലെ മലയാളി ഫുട്ബോൾ പ്രേമികൾ ലോകക്കപ്പ് ഫാൻസ്‌ ടൂർണമെന്റ് നടത്തി.

മനാമ :  ബഹ്‌റൈനിലെ വിവിധ രാജ്യക്കാരുടെ ഫാൻസുകളെ ഉൾപ്പെടുത്തി ഫുട്ബോൾ ലോകക്കപ്പ് ഫാൻസ്‌ ടൂർണമെന്റ് സങ്കടിപ്പിച്ചു, ബ്രസീൽ , അര്ജന്റീന , പോർച്ചുഗൽ , ഫ്രാൻസ് ടീമുകളെ പ്രതിനിധീകരിച്ചു ആണ് ടീമുകൾ പങ്കെടുത്തത്.വളരെ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ഫൈനലിൽ ബ്രസീലിനു എതിരെ പോർച്ചുഗൽ 3 – 2 ന്റെ വിജയം നേടി, പോർച്ചുഗലിന്റെ ജിതിൻ ബാലനെ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ഡിസംബർ 8 വ്യാഴം രാത്രി സനാബിസിലെ കാൻസ്‌ സ്റ്റേഡിയത്തിൽ വച്ച് നടന്ന ടൂർണമെന്റിന് സാജൻ നിലമ്പൂർ , ഷിന്റൊ ജോസഫ് , സാദത്ത്‌ കരിപ്പാക്കുളം തുടങ്ങിയവർ നേതൃത്വം നൽകി. മലയാളി ഫുട്ബോൾ പ്രേമികളുടെ ലോകക്കപ്പ് ആവേശം പൂർണമായും മനസിലാക്കികൊണ്ട് ആരാധകർക്ക് വേണ്ടി സങ്കടിപ്പിച്ച ടൂര്ണമെറ്റിനു കളിക്കാരും കാണികളും ഒരുപോലെ വളരെ നല്ല പിന്തുണ നൽകിയെന്നും സഘാടകർ അറിയിച്ചു.