മനാമ :ബഹ്റൈൻ കുടുംബ സൗഹൃദ വേദിയുടെയും, ലേഡീസ് വിംങ്ങിൻ്റെയും ആഭിമുഖ്യത്തിൽ ബഹ്റൈന്റെ 51ാം മത് ദേശീയ ദിനം സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് വിവിധ പരിപാടികളോടെ നടത്തുകയുണ്ടായി പ്രസിഡണ്ട് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ മുഖ്യ സന്ദേശം നൽകി. ചടങ്ങിൽ പങ്കെടുത്തവർ ബഹറിൻ രാജ്യവും അതിന്റെ ഭരണാധികാരികളും പ്രവാസികൾക്ക് നൽകുന്ന കരുതലിനെയും സ്നേഹത്തെക്കുറിച്ച് എടുത്തു പറയുകയുണ്ടായി സെക്രട്ടറി എബി തോമസ് സ്വാഗതവും വൈസ് പ്രസിഡണ്ട് മണിക്കുട്ടൻ നന്ദിയും പ്രകാശിപ്പിച്ചു. കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത് കുമാർ, ലേഡീസ് വിംഗ് പ്രസിഡണ്ട് മിനി മാത്യു,, മോനീ ഓടിക്കണ്ടത്തിൽ, ബബിന സുനിൽ, ബിജു ഫിലിപ്പ്.
വിവിധ സംഘടനാ നേതാക്കളായ ശ്രീധർ തേറമ്പിൽ, ബിജു ജോർജ്, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഫൈസൽ എഫ് എം, കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജോണി താമരശ്ശേരി, സെക്രട്ടറി ജ്യോതിഷ് പണിക്കർ, കൊല്ലം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജഗത് കുമാർ, പത്തനംതിട്ട പ്രവാസി അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി സുഭാഷ് അങ്ങാടിക്കൽ, സബർമതി കൾച്ചറൽ ഫോറം പ്രസിഡണ്ട് അജി പി ജോയ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.പരിപാടിക്ക് കുടുംബ സൗഹൃദ വേദി ഭാരവാഹികളായ ഗോപാലൻ വി സി, രാജേഷ് കുമാർ, എ പി ജി ബാബു, രാജൻ, രാജീവൻ, അജി ജോർജ്, റോയ്, ദീപ ദിലീഫ്,, സജ്ന,ഇന്ദു രാജേഷ്, സുനിത, പ്രീതി ബാബു, നിർമ്മല ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.