ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി കലണ്ടർ പ്രകാശനം ചെയ്തു

ബഹ്‌റൈൻ : ഗൾഫ് മലയാളി ഫെഡറേഷൻ(GMF) 2023 ലെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനിലെത്തിയ ജി എം എഫ് ജിസിസി ചെയർമാൻ റാഫി പാങ്ങോട് ജി എം എഫ് 2023 ലെ ജിസിസി കലണ്ടർജി എം എഫ് ബഹ്റൈൻ ആക്ടിങ്ങ് പ്രസിഡന്റ് നെജീബ് കടലായിക്ക് നൽകി പ്രകാശനം ചെയ്തു .ചടങ്ങിൽ ജി എം എഫ് ജിസിസി പ്രസിഡന്റ് ബഷീർ അമ്പലായിയുടെ അദ്ധ്യക്ഷതവഹിച്ചു.ബഹ്റൈൻ ഭരണ സമിതി അംഗം മനോജ് വടകര കലണ്ടർ സ്പോൺ ചെയ്ത ഫ്ലയിൻഡ് ട്രാവൽസ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു .