ദുബൈ: രണ്ടു വര്‍ഷത്തിനിടെ 432 അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളികളെ പിടികൂടിയതായി ദുബൈ പൊലീസ് . വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ട 379 പേരെ 30 രാജ്യക്കാര്‍ക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി . അന്താരാഷ്ട്ര കൊള്ളസംഘത്തിലെ തലവന്മാര്, കൊലയാളികള്‍, സാമ്പത്തിക തട്ടിപ്പുകാര്‍, ആയുധ കടത്തുകാര്‍ എന്നിവരെയാണ് പിടികൂടിയത് . ഇതിൽ മറ്റുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ 65 പിടികിട്ടാപ്പുള്ളികളെ നാടുകടത്തി. 51.7 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങളും കണ്ടെത്തി.
നവംബറില്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങളും ദുബൈ പൊലീസുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷന് ഡെസേര്‍ട്ട് ലൈറ്റ് വഴി 49 മയക്കുമരുന്ന് ഇടപാട് സംഘാംഗങ്ങളാണ് മയക്കുമരുന്ന് പിടിയിലായതു . ഈ ഓപ്പറേഷനില്‍ പിടിയിലായത്. 2021ല്‍ ലഹരി മാഫിയ സംഘത്തിന്റെ തലവനായ ഫ്രഞ്ചുകാരന് മൂഫിദ് ബൗച്ചിബിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.