പു​തു വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി ബ​ഹ്‌​റൈ​ൻ: വിവിധ പരിപാടികളുമായി ടൂ​റി​സം ആ​ന്റ് എ​ക്സി​ബി​ഷ​ൻ​സ് അ​തോ​ററ്ററി

ബഹ്‌റൈൻ : പു​തു വ​ർ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി ബ​ഹ്‌​റൈ​ൻ . ടൂ​റി​സം ആ​ന്റ് എ​ക്സി​ബി​ഷ​ൻ​സ് അ​തോ​റി​റ്റിറിയുടെ നേതൃത്വത്തിൽ നിരവധി കാ​ഴ്ച​ക​ളും വി​നോ​ദ​ങ്ങ​ളു​മാണ് ഒരുക്കിയിരിക്കുന്നത് . ഹാ​ർ​ബ​ർ റോ , അ​വ​ന്യു​സ് പാ​ർ​ക്ക്, മാ​റാ​സി ബീ​ച്ച്, വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി ​എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ക​രി​മ​രു​ന്ന് പ്ര​ക​ട​നം നടക്കും . അ​വ​ന്യൂ​സ് പാ​ർ​ക്കി​ൽ രാ​ത്രി 10 മു​ത​ൽ പു​തു​വ​ത്സാ​രാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആരംഭമാകും . ഡി​ജെ ലോ​റെ​ൻ​സോ​യു​ടെ മാ​സ്മ​രി​ക പ്ര​ക​ട​ന​ത്തി​നൊ​പ്പം ത്ര​സി​പ്പി​ക്കു​ന്ന ഡ്രോ​ൺ ഷോ​യും മ​റ്റു ത​ത്സ​മ​യ വി​നോ​ദ പ​രി​പാ​ടി​ക​ളും ഇതോടൊപ്പം നടക്കും . സം​ഗീ​ത പ​രി​പാ​ടി, ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ തുടങ്ങിയവും ഇതോടൊപ്പം നടക്കും . അ​ൽ​ദാ​ന ആം​ഫി തി​യ​റ്റ​റി​ൽ മാ​ർ​ട്ടി​ൻ ഗാ​രി​സ്കിന്റെ പ്രത്യേക പരുപാടി നടക്കും. വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​ന് പു​റ​മേ, നിരവധി ക​ലാ​പ​രി​പാ​ടി​ക​ളും ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും ആസൂത്രണം ചെയ്തിട്ടുണ്ട് . ബ​ഹ്റൈ​ൻ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ടൂ​റി​സം ആ​ന്റ് എ​ക്സി​ബി​ഷ​ൻ​സ്  അ​തോ​റി​റ്റി.