സോഫിയ ഷാജഹാന്റെ ആറാമത്തെ പുസ്തകം- “മഞ്ഞിൻ ചിറകുള്ള വെയിൽ ശലഭം'”പ്രകാശനം- വെള്ളിയാഴ്ച

ദമ്മാം: പ്രവാസ ലോകത്തെ പ്രമുഖ എഴുത്തുകാരി സോഫിയ ഷാജഹാന്റെ ആറാമാത് കവിത സമാഹാരം”മഞ്ഞിൻ ചിറകുള്ള വെയിൽ ശലഭം വരുന്ന ആറാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ദമ്മാമിലെ ദാറു സ്സിഹാ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന ചടങ്ങിൽ വെച്ച് മലയാളത്തിന്റെ പ്രശസ്ത സംഗീത സംവിധായകൻ എം. ജയ ചന്ദ്രൻ ആണ് പ്രകാശന കർമ്മം നിർവ്വഹിക്കുക. കഴിഞ്ഞ പതിനാറ് വർഷമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന സോഫിയ ഷാജഹാന്റെതായി ഇതിനോടകം
ആറു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.നീലവരയിലെ  ചുവപ്പ്,ഒരില മാത്രമുള്ള വൃക്ഷം,നിന്നിലേക്ക്  നടന്ന വാക്കുകൾ (ഗ്രീൻ പേപ്പർ പബ്ലിക്കേഷൻസ്), ഒറ്റ മുറി(വ്) (ഡി സി  ബുക്‌സ് )ഒരേ പല മിടിപ്പുകൾ  –
(ഒലിവ്  പബ്ലിക്കേഷൻസ്) എന്നിവയായിരുന്നു പുസ്തകങ്ങൾ.
രണ്ട് തവണ ‘കെ സി   പിള്ള’ സ്മാരക പുരസ്‌കാരം,ദർപ്പണം അവാർഡ് പി.ടി. അബ്ദുൽ റഹ്മാൻ സ്മാരക പുരസ്‌കാരം ഐ അ എസ് (ഇന്ത്യൻ അസോസിയേഷൻ  ഷാർജ  പുരസ്‌കാരം )  ഗ്ലോബൽ  മീഡിയ  ഇവെന്റ്സ്  ദുബായിയുടെ  ഗോൾഡൻ  അച്ചിവ്മെന്റ് അവാർഡ്, സൗദി രിസാല സ്റ്റഡി സർക്കിൾ പുരസ്കാരം
തുടങ്ങിയ നിരവധി പുരസ്കാരത്തിനു അർഹയായിട്ടുണ്ട്.
ആറാമത്തെ പുസ്തകം മാക്ബത്ത് പബ്ലിക്കേഷൻ ആണ് പുറത്തിരക്കുന്നത്.
കൊല്ലം ജില്ലയിലെ കുരീപ്പള്ളി സ്വദേശിയായ സോഫിയ ഷാജഹാൻ നിലവിൽ ദമ്മാമിലെ ദാറു സ്സിഹാ മെഡിക്കൽ സെന്ററിലെ അഡ്മിൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുകയാണ്. കുണ്ടറ സ്വദേശിയായ ഷാജഹാൻ ആണ് ഭർത്താവ്. ലോക കേരള സഭാംഗം കൂടിയായ സോഫിയയുടെ വെള്ളിയാഴ്ച നടക്കുന്ന പുസ്തക പ്രകാശനത്തെ ആഘോഷകരമാക്കാനിരിക്കുകയാണ് സൗദി കിഴക്കൻ പ്രാവിശ്യയിലെ പ്രവാസി സമൂഹം. ദമ്മാമിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ആലിക്കുട്ടി ഒളവട്ടൂർ, മാലിക്ക് മക്ബൂൽ ആലുങ്ങൽ, സോഫിയ ഷാജഹാൻ, പ്രദീപ് കൊട്ടിയം, ബിജു കല്ലുമല, ജമാൽ വല്യാപ്പിള്ളി തുടങ്ങിയവർ സംബന്ധിച്ചു.