2023 ലെ വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ ഭരണസമിതിയെ തെരെഞ്ഞെടുത്തു

ബഹ്‌റൈൻ : ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാതെ പ്രവർത്തനരംഗത്ത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വെളിയംങ്കോട് പഞ്ചായത്ത് പരിതിയിലും ബഹ്റൈനിലും സജീവമായ പ്രവർത്തിക്കുന്ന വെളിച്ചം വെളിയംങ്കോട് കൂട്ടായ്മ പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തു .കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്ത പുതിയ പ്രസീഡിയത്തിന്റെ കീഴിൽ റൂബി റെസ്റ്റോറന്റ് സൽമാബാദിൽ വെച്ച് നടന്ന പ്രഥമ കമ്മറ്റിയിൽ പുതിയ കമ്മറ്റി വിപുലീകരണം നടന്നു.മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായി, പ്രസിഡന്റ്‌ ഒ.ഒ അമീൻ , വൈസ് പ്രസിഡണ്ടുമാരായി അൻവർ. ഗഫൂർ, ജനറൽ സെക്രട്ടറി ബഷീർ തറയിൽ, ജോയിൻ സെക്രട്ടിമാർസെമീർ ബിൻ ബാവ ,ഫൈസൽ കെ.സി, ട്രഷറർ റഷീദ് ചാന്ദിപ്പുറം , ചാരിറ്റി കൺവീനർ ബഷീർ അലൂർ , പ്രോഗ്രാം കോഡിനേറ്റർ ഇസ്മത്തുള്ള ടി.എ , മീഡിയ ഇൻചാർജ് സെമീർ ബാവ , റഫീഖ് കാളിയത്, യൂത്ത് വിംഗ് പ്രസിഡന്റ് അഷ്‌കർ ഹംസ ടി.വി. എന്നിവരെയും തെരെഞ്ഞെടുത്തു