വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനമായി

മ​നാ​മ: വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രിസഭ യോഗം തീരുമാനമായി.മാർക്കറ്റുകളിൽ അടിസ്ഥാന ഭക്ഷ്യ വസ്‌തുക്കളുടെ വില വർദ്ധനവില്ല എന്ന് ഉറപ്പു വരുത്താൻ കർശന പരിശോധന ഏർപ്പെടുത്താൻ നിർദ്ദേശം നൽകി കൂടാതെ ഓഫർ നൽകുന്ന സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തുന്ന പ്ര​ത്യേ​ക ഫീസ് മൂന്നു മാസത്തേക്ക് താത്കാലികമായി ഒഴിവാക്കാൻ തീരുമാനമായി .
ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കുന്ന വ്യവസായിക ഭൂമിക്കുള്ള ഫീസ് മൂന്നുമാസത്തേക്ക് നൽകേണ്ടതില്ല .കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന വിലക്കയറ്റ അലവൻസ് ഒരു മാസം അധികം നൽകാനും മന്ത്രിസഭ യോഗം തീരുമാനമായതായി അധികൃതർ അറിയിച്ചു