ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ പ്രവർത്തന ഉൽഘാടനം

മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ 2023 – 2024 വർഷത്തെ പ്രവർത്തനഉൽഘാടനം കഴിഞ്ഞ വ്യാഴാച  സെഗയ ഓ. ഐ. സി. സി ഓഡിറ്ററിയത്തിവെച്ചു നടത്തപ്പെട്ടു.പ്രസിഡണ്ട്‌ ശ്രീ റോബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ മനോഷ് കോര സ്വാഗതവും,ഓ ഐ സി സി ദേശീയ പ്രസിഡന്റ്‌ ശ്രീ ബിനു കുന്നംതാനം, ഓ ഐ സി സി ദേശീയ ജനറൽ സെക്രട്ടറി ശ്രീ ബോബി പാറയിൽ ആശംസകൾ അർപ്പിച്ചുസംസാരിച്ചു.ചെയർമാൻ -റെജി കുരുവിള ,വൈസ് പ്രസിഡന്റ് – സിറിൽ ജേക്കബ്,ജോയിന്റ് സെക്രെട്ടറി -ശ്രീരാജ് C P,ട്രഷറർ -കുരുവിള T M,പബ്ലിസിറ്റി കൺവിനേഴ്സ്-റോബി കാലായിൽ, നിഖിൽ മീനടം ചാരിറ്റി കൺവിനേഴ്സ്- പോൾ ജോൺ,,നിബു കുര്യൻ,ഉൾപ്പെടെ 18 അംഗങ്ങൾ ഉള്ള എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.മുൻ സെക്രട്ടറി ശ്രീ സാജൻ തോമസ് യോഗത്തിൽ കടന്നു വന്ന എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി.